Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Withdraw

ലബ​ന​നി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ല​ബ​ന​നി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ. ഇ​റാ​ൻ​-അ​മേ​രി​ക്ക ഇ​ട​ക്കാ​ല ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യി ലെബ​ന​നി​ലെ പി​ടി​ച്ചെ​ടു​ത്ത പ്ര​ദേ​ശ​ത്തു​നി​ന്നു പി​ൻ​വാ​ങ്ങി​ല്ലെ​ന്ന് ഇ​സ്രേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​ട്സ് പ​റ​ഞ്ഞു.

ജ​നീ​വ​യി​ൽ ഇ​റാ​ൻ​-അ​മേ​രി​ക്ക സ​മാ​ധാ​ന​ക്ക​രാ​ർ ഒ​പ്പി​ടാ​നി​രി​ക്കെ​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ല​ബ​ന​നി​ലെ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും സി​റി​യ​യി​ലും ഗാ​സ​യി​ലും തു​ട​രാ​നാ​ണ് ഇ​സ്ര​യേ​ൽ പ​ദ്ധ​തി​യി​ടു​ന്ന​ത്. ല​ബ​ന​നി​ലെ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​റാ​ൻ ആ​ക്ര​മി​ച്ചാ​ൽ, ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും കാ​ട്സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് എ​ല്ലാ താ​മ​സ​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കും. ഭീ​ക​രകേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ളു​ൾ​പ്പെ​ടെ, ഭൂ​മി​ക്കു മു​ക​ളി​ലും താ​ഴെ​യു​മു​ള്ള ഭീ​ക​ര​രു​ടെ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ശി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ടും മ​റ്റ് മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ന്‍റെ സു​ര​ക്ഷാ താ​ല്പര്യ​ങ്ങ​ളി​ലും പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തങ്ങ​ൾ പി​ന്മാ​റു​ക​യി​ല്ലെന്ന് കാ​ട്സ് പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ ക​രാ​റി​ൽ ഇ​സ്ര​യേ​ൽ പ​ങ്കാ​ളി​യ​ല്ലെ​ന്നും അ​മേ​രി​ക്ക​യു​ടെ കീ​ഴി​ല​ല്ല ത​ങ്ങ​ളെന്നും ദേ​ശീ​യസു​ര​ക്ഷാ മ​ന്ത്രി ഇ​താ​മ​ർ ബെ​ൻ ഗ്വി​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌ട്ര സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യ ഓ​രോ ത​വ​ണ​യും പ​ലി​ശ​യോ​ടെ ര​ക്തം ചി​ന്തേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്നും ബെ​ൻ ഗ്വി​ർ പ​റ​ഞ്ഞു. ഓ​സ്ലോ ഉ​ട​മ്പ​ടി​യി​ൽ അ​താ​ണു സം​ഭ​വി​ച്ച​ത്.

2006ലെ ​ല​ബ​ന​ൻ ക​രാ​റി​ലും അ​തു ശ​രി​യാ​യി​രു​ന്നു, ഗാ​സ​യി​ലെ എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലും അ​ത് ശ​രി​യാ​യി​രു​ന്നു ഇ​സ്രേലി ദേ​ശീ​യ സു​ര​ക്ഷാ മ​ന്ത്രി പ​റ​ഞ്ഞു. ഞ​ങ്ങ​ൾ അ​മേ​രി​ക്ക​യെ സ്നേ​ഹി​ക്കു​ന്നു, പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ട് ന​ന്ദി​യു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, ഇ​സ്രയേ​ൽ ഒ​രു ബ​നാ​ന റി​പ്പ​ബ്ലി​ക് അ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​റാ​ൻ​-അ​മേ​രി​ക്ക ക​രാ​റി​ൽ നെ​ത​ന്യാ​ഹു മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റു മ​ന്ത്രി​മാ​രും വി​യോ​ജി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നെ​ത​ന്യാ​ഹു നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Latest News

Corehub Up